Thursday, July 1, 2010

എ ഫമൊസ റിസോര്‍ട്ട് ‌‌- മലേഷ്യ



മലേഷ്യയുടെ തലസ്ഥാനമായ കുലലംപൂരില്‍ നിന്നും ,നോര്‍ത്ത്-സൌത്ത് എക്സ്പ്രസ് വേയിലൂടെ ഒരു മണിക്കൂര്‍ യാത്ര ചെയ്‌താല്‍ ലോകപ്രസിദ്ധ വിനോദ കേന്ദ്രമായ എ ഫമോസ റിസോര്‍ട്ടില്‍ എത്താം .
എ ഫമോസ എന്ന പോര്‍ച്ചുഗീസ് വാക്കിനു,ദി ഗേറ്റ് എന്നാണു അര്‍ഥം.ഇതിനു സമീപമുള്ള മലാക്ക നഗരം ഒരു പോര്‍ച്ചുഗീസ് കോളനി ആയിരുന്നുവല്ലോ.
                                                               
                                                                                                            
                                                                                                 മുന്‍ ഭാഗത്തെ  കവാടം 
ഒരാള്‍ക്ക്‌  59 മലേഷ്യന്‍ റിന്ഗ്ഗിറ്റ്(ഏകദേശം 825 രൂപ )  ടിക്കറ്റ് നിരക്ക്.ടിക്കറ്റെടുത്ത് ഉള്ളില്‍ കടന്നു.                                                                 
സകുടുംബം ഉല്ലസിക്കുവാനുള്ള നിരവധി വിനോദോപാധികള്‍ ഈ റിസോര്‍ട്ടില്‍ ഉണ്ട്.
ഒരു പകല്‍ മുഴുവന്‍ ചിലവഴിക്കാന്‍ ഉതകുന്ന വിധത്തില്‍  ആണ് ഈ റിസോര്‍ട്ട് രൂപകല്‍പന ചെയ്തിരിക്കുന്നത്.പക്ഷെ ഓരോന്നിനും,പ്രത്യേകം ചാര്‍ജ് നല്‍കണമെന്ന് മാത്രം.തിരിച്ചിറങ്ങുമ്പോള്‍ നമ്മുടെ പോക്കറ്റ് കാലിയാകുന്ന വിധത്തില്‍ ആണ് എല്ലാം സജ്ജീകരിച്ചിരിക്കുന്നത്. സൂവനീര്‍ ഷോപ്പുകളിലെല്ലാം പൊള്ളുന്ന വില.


1300 ഏക്കര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ഈ റിസോര്‍ട്ടില്‍   ,ആനിമല്‍ വേള്‍ഡ് ,വാട്ടര്‍ തീം പാര്‍ക്ക്,കോ ബോയ്‌ ടൌന്‍ ,ഗോള്‍ഫ് കോഴ്സ് എന്നിങ്ങനെ നിരവധിവിഭാഗങ്ങളുണ്ട്.കൂടാതെഹോട്ടലുകള്‍,കൊണ്ടോമ്നിയമുകള്‍,ബംഗ്ലാവുകള്‍,ഡിസ്ക്കോ ക്ലബ്ബുകള്‍ അങ്ങിനെ അങ്ങിനെ വേറെയും


കുട്ടികളെ ആകര്‍ഷിച്ചു,കാശ് പിടുങ്ങാന്‍ ഇവര്‍ക്ക് പ്രത്യേക വൈഭവമാണ്.കയറിയ ഉടനെ ഒരുത്തന്‍ വന്നു കുട്ടികളെ ആദിവാസി തലപ്പാവുംധരിപ്പിച്ചു ,കുന്തവും പിടിപ്പിച്ചു. ഫോട്ടോയും എടുത്തു കഴിഞ്ഞു.!(അരുണ്‍ കായംകുളം പറഞ്ഞത് പോലെ 350 രൂപ സ്വാഹ!! )    .അടുത്ത വാതില്‍ക്കല്‍ മലമ്പാമ്പിനെ കഴുത്തില്‍ ഇടാന്‍ തയ്യാറായി മറ്റൊരുവന്‍,അവിടെയും സ്വാഹ!      
                                                                       
കുറച്ചു മാറി ആനകളുടെ അഭ്യാസം നടക്കുന്നു.ആനപ്പുറത്ത് കയറാന്‍ തിരക്ക് കൂട്ടുന്ന വിദേശികള്‍.ആവശ്യം ഉയരുന്നതിന് മുന്‍പേ പതുക്കെ അവിടന്ന് വലിഞ്ഞു.ആളൊന്നിനു വെറും  700 രൂപ!
                                                                                        ആനപന്തി      
 ഒരു മരത്തിന്റെ പ്ലാറ്റ്ഫോമില്‍ ,പുറമേ നിന്നും കാണുവാന്‍ സാധിക്കാത്ത ഒരു ചങ്ങലയില്‍ ബന്ധിച്ചു,കിടത്തിയിരിക്കുന്ന കൂറ്റന്‍ കടുവയോടു ചേര്‍ന്നു  നിന്നു ചിത്രമെടുക്കുവാനും,അതിനെ കെട്ടിപ്പിടിക്കുവാനുമുള്ള അവസരവും ഇവിടെ ഉണ്ട്.ഇത് കുട്ടികളെ തെല്ലു ഭയപ്പെടുത്തുക തന്നെ ചെയ്യും.പക്ഷെ അതിനും"സ്വാഹക്ക് "കുറവില്ല. കടുവയെ  കണ്ട മാത്രയില്‍ തന്നെ കുട്ടികള്‍ ചാടിക്കയറി സമീപത്ത്  ഇരുന്നു. പടം എടുക്കാമെന്ന് വച്ചാലോ ,നമ്മുടെ ഫോട്ടോ പിടുത്തം അവരൊട്ടു സമ്മതിക്കുകയുമില്ല.എന്നിരുന്നാലും അത് ഒരനുഭവം തന്നെ!ഈ കടുവകളെയൊക്കെ drugged ആക്കിയിരിക്കുകയാണെന്നൊരു സംസാരവും പിന്നീട് കേട്ടു.




ഇന്ത്യക്കാരായ സഞ്ചാരികളെ ഇവിടെ അധികം കാണുവാന്‍ സാധിച്ചില്ല.പക്ഷെ സൂവനീര്‍ ഷോപ്പുകളിലും,കാഫെറെറിയകളിലും എല്ലാം സെയില്‍സ് ഗേളുകള്‍ തമിഴ് വംശജരാണ്‌.ഞങ്ങള്‍ കയറിയ ഷോപ്പിലെ  രൂപിണി എന്ന  പെണ്‍കുട്ടിയുടെ മുന്‍ തലമുറ ട്രിച്ചിയില്‍ നിന്നും കുടിയേറിയവരാണ്.   
ഇന്ത്യന്‍ സിനിമകള്‍,പ്രത്യേകിച് തമിഴ് സിനിമകള്‍  , ധാരാളമായി ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
 അപ്പോഴേക്കും,ആനിമല്‍ ഷോ ക്കുള്ള സമയമായി.ഇതിനു പ്രത്യേകം ചാര്‍ജ് ഇല്ല!പന്ത് കളിക്കുന്ന ഈലും,ഒറാങ്ങ്- ഒടാങ്ങും ,കരടിയും എല്ലാം ചേര്‍ന്നുള്ള ഒരു ഷോ.ഇത്രയും മൃഗങ്ങളെ കണ്ടപ്പോഴേക്കും കുട്ടികള്‍ക്ക് ആവേശമായി,ഞങ്ങള്‍ക്ക് ചെറിയ വിശ്രമവും.
                                                                 
                                                                                     ആനിമല്‍ ഷോ              


                                                       താമസിക്കുവാനുള്ള വില്ലകളും,ഹോട്ടലുകളും             
  ഏതു തരത്തില്‍ ഉള്ള സഞ്ചാരിക്കും ഇണങ്ങുന്ന ബജടിലുള്ള  താമസ സൌകര്യം ഇവിടെ ലഭ്യമാണ് .പുറമേ നിന്നുമുള്ള  ഭക്ഷണ സാമഗ്രികള്‍ അനുവദനീയമല്ലെങ്ങിലും മലയാളിയുടെ തനിസ്വഭാവം മൂലം കുറച്ചു ഭക്ഷണപാനീയങ്ങള്‍ അകത്തു കടത്തി.പിന്നാലെ വന്ന സെക്യൂരിറ്റി ഗാര്‍ഡ് കയ്യോടെ എന്റെ ബാക്ക് പായ്ക്ക് റിസപ്ഷനിലെത്തിച്ചു തന്നു!അകത്തു ഭക്ഷണത്തിന് തീ വിലയും!ഒരു പെപ്സിക്ക് 110    രൂപ എന്ന നിലയിലാണ് കാര്യങ്ങള്‍.
വേറെയും കാഴ്ചകള്‍ നിരവധിയുണ്ട്.  ആനിമല്‍ സഫാരി ആണ് ഇതില്‍ ഏറ്റവും പ്രധാനം.വണ്ടിക്കകത്തു സുരക്ഷിതമായി ഇരുന്നു  വന്യ മൃഗങ്ങളെ വളരെ അടുത്തു കാണുവാനുള്ള സൌകര്യം ഉണ്ട്.ഉച്ച ഭക്ഷണത്തിന് ശേഷം സഫാരിക്കായി പുറപ്പെട്ടു.
                                              





                                                               
                                                                                  
.                                                                                   ആനിമല്‍ സഫാരി
ഇവിടത്തെ ഏറ്റവും നല്ല,കൊടുത്ത കാശ് മുതലാകുന്ന,പരിപാടി ആനിമല്‍ സഫാരി ആണ്.തുറസ്സായ,വിശാലമായ സ്ഥലത്ത് സ്വച്ഛന്ദം വിഹരിക്കുന്ന സിംഹം,കടുവ,കഴുതപ്പുലി തുടങ്ങിയവയെ അടുത്തു കാണാം.ഞങ്ങള്‍ ചെല്ലുമ്പോള്‍ മൃഗരാജനടക്കമുള്ളവര്‍ ഉച്ച മയക്കത്തിലായിരുന്നു.കുട്ടികള്‍ക്ക് ഇതൊരു നല്ല വിരുന്നായി.ബന്നാര്‍ഘട്ടയിലതിനേക്കാള്‍ നന്നായി ഇവയെല്ലാം ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.                                                    
.
                                                                           
നമ്മുടെ മൃഗശാലയില്‍ കണാറില്ലാത്ത മലയന്‍ ടാപിര്‍ എന്ന വിചിത്ര ജീവിയും,ഇവിടത്തെ അന്തേവാസിയാണ്. 
                                                                      
                                       
                                                               ലയന്‍ ടപിര്‍         
വൈകുന്നേരമാകുന്നു.എ ഫമോസയില്‍ നിന്നും പുറത്തിറങ്ങി.  ചരിത്ര നഗരമായ മലാക്കയിലേക്ക് ഇവിടെനിന്നും 30 മിനിറ്റ് യാത്ര മാത്രമേയുള്ളൂ.മലേഷ്യന്‍ ഗ്രാമങ്ങളിലൂടെയാണ്,അങ്ങോടുള്ള  റോഡ്‌ കടന്നു പോകുന്നത്.
                                                                  
                                                                     
  കേരളത്തെ അനുസ്മരിപ്പിക്കുന്ന ഭൂപ്രകൃതിയാണ് ഈ ഭാഗങ്ങളില്‍.
                                                                       
കാലാവസ്ഥയും സമാനം.നല്ല ഭംഗിയാര്‍ന്ന വീടുകള്‍.തെങ്ങും മാവും എല്ലാം സമൃദ്ധമായി വളരുന്നു.  കുറച്ചകലെ റബ്ബര്‍ തോട്ടങ്ങളും ധാരാളമായി കാണാം.കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും മയക്കത്തിലാണ്.മലാക്ക ലക്ഷ്യമാക്കി ഞങ്ങളുടെ വാഹനം നീങ്ങി കൊണ്ടിരുന്നു. 

34 comments:

Unknown July 1, 2010 at 4:53 AM  

നമ്മുടെ കേരളം പോലെയുണ്ടല്ലോ

സുമേഷ് | Sumesh Menon July 1, 2010 at 5:26 AM  

നന്നായിരിക്കുന്നു ഈ യാത്രാവിവരണം, ഫോട്ടോയും..... മലേഷ്യന്‍ ഗ്രാമങ്ങള്‍ ശരിക്കും കേരളം പോലെ തന്നെയുണ്ട്‌... ആശംസകള്‍

ശ്രീനാഥന്‍ July 1, 2010 at 6:47 AM  

ക്രിഷ്, നല്ല ചിത്രങ്ങളും വിവരണവും. നല്ല നാട്ടിൻ പുറങ്ങൾ! ഒരു കാലത്ത് മലയയും സിലോണു മായിരുന്നില്ലേ, മലയാളിയുടെ ഗൾഫും അമേരിക്കയും!

അലി July 1, 2010 at 6:55 AM  

ചിത്രങ്ങളും വിവരണങ്ങളും നന്നായി.

siya July 1, 2010 at 8:33 AM  

ഇത് വായിച്ചപോള്‍ നാട്ടില്‍ ഒന്ന് പോയപോലെ തോന്നി ...പച്ചപ്പും ,,ആനയും എല്ലാം കൂടി ഈ നാടും വളരെ സുന്ദരം തന്നെ .ഞാന്‍ .സിങ്കപ്പൂര്‍ കുറച്ചു നാള്‍ ഉണ്ടായിരുന്നു, മലേഷ്യ കാണാന്‍ സാധിച്ചില്ല .ഇനിപ്പോള്‍ ഇവിടെ കാണാം .ഫോട്ടോയും വിവരണവും എല്ലാം കൂടി നന്നായിരിക്കുന്നു .ആ 15 മത്തെ ഫോട്ടോ കണ്ടപ്പോള്‍ വീട് വരെ ഒന്ന് പോയാല്‍ കൊള്ളാമെന്നും ശരിയ്ക്കും മനസ്സില്‍ തോന്നി .

പട്ടേപ്പാടം റാംജി July 1, 2010 at 8:48 AM  

ചിത്രങ്ങളെല്ലാം വളരെ സുന്ദരമാക്കിയിരിക്കുന്നു. അതിനനുസരിച്ചുള്ള കൊച്ചുവിവരണങ്ങളും നന്നായി.
കെരളം പൊലെ ആയതിനാല്‍ ഫോട്ടോകള്‍ക്കൊക്കെ നല്ല പരിചയം തോന്നും. മൃഗങ്ങളെ അടുത്ത് കാണാന്‍ കഴിയുന്നു എന്നത് എഴുതിയില്ലെങ്കിലും ഫോട്ടൊ കാണുമ്പോള്‍ തോന്നുന്നുണ്ട്.
വളരെ ഭംഗിയാക്കി.
ആശംസകള്‍...

sm sadique July 1, 2010 at 11:06 AM  

മനോഹരം ഈ മലേഷ്യ് ,
സുന്ദരം ഫോട്ടോ.
ചെറുവിവരണം.
ആ കടുവയും പച്ചമനുഷ്യനും
ആ നാട്ടിൻ പുറം പോലുള്ള സ്തലങ്ങളും
കൊള്ളാം
വളരെ ഹ്രദ്യം.

Muralee Mukundan , ബിലാത്തിപട്ടണം July 2, 2010 at 1:13 AM  

മലയാളം ഭാഷയാണെന്ന് പറയുമ്പോൾ ഇവിടത്തുകാർ ചോദിക്കും മലേഷ്യക്കാരനാണൊ എന്ന് ?
എന്തായാലും ഈ സ്ഥലം രൂപഭംഗിയിലെങ്കിലും നമ്മുറ്റെ നാടുപോലുണ്ടല്ലോ...
നന്നായിരിക്കുന്നു ...കേട്ടൊ ഗെഡീ

krishnakumar513 July 2, 2010 at 1:20 AM  

അനൂപ്‌ കോതനല്ലൂര്‍:നന്ദി,അനൂപ് മലാക്കാ ഭാഗങ്ങള്‍ കേരളം പോലെ തന്നെയാണു.
സുമേഷ് | Sumesh Menon:വന്നതില്‍ സന്തോഷം ,ഇനിയും കാണാം
ശ്രീനാഥന്‍ :വളരെ നന്ദി,ഇപ്പോഴും മികച്ച ജീവിത നിലവാരം ആണു അവിടെ അനുഭവപ്പെട്ടത്
അലി:സന്ദശനത്തിനു നന്ദി,അലി വീണ്ടും കാണാം

ശ്രീ July 2, 2010 at 7:02 AM  

വളരെ നന്നായിട്ടുണ്ട്. നമ്മുടെ നാടു പോലെയൊക്കെ തന്നെ അല്ലേ?

ജയരാജ്‌മുരുക്കുംപുഴ July 3, 2010 at 5:50 AM  

keralam pole thanne ........ manoharam......

വീകെ July 4, 2010 at 9:24 AM  

ഏതാണ്ട് നമ്മുടെ നാടു തന്നെ....!!

ആശംസകൾ....

kambarRm July 4, 2010 at 3:45 PM  

കേരളത്തെ പ്പോലെ തന്നെ...
ഹായ്, നല്ല രസമുള്ള ചിത്രങ്ങൾ..,
മലേഷ്യയിലെ വിശേഷങ്ങൾ ഇനിയും പോരട്ടേ..

ഹംസ July 5, 2010 at 12:18 AM  

നല്ല ചിത്രങ്ങളും വിവരണവും ... ചില ചിത്രങ്ങള്‍ ഞാന്‍ കമ്പ്യൂട്ടറിലേക്ക് സേവ് ചെയ്തിട്ടുണ്ട് . നന്ദി

ബിന്ദു കെ പി July 7, 2010 at 3:55 AM  

ആഹാ! സുന്ദരമായ കാഴ്ചകൾ...!നമ്മുടെ നാട് പോലെതന്നെ..

yousufpa July 8, 2010 at 12:37 AM  

good...keep it up.

krishnakumar513 July 8, 2010 at 4:12 AM  

ശ്രീ , jayarajmurukkumpuzha , വീ കെ :
സന്ദശനത്തിനും,അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.മലേഷ്യയുടെ പലഭാഗങ്ങളും കേരളത്തെ അനുസ്മരിപ്പിക്കുന്നു.
കമ്പർ:നന്ദി,കമ്പർ.കുറച്ച് വിശേഷങ്ങള്‍ ഇനിയും ബാക്കിയുണ്ട്.
ബിന്ദു കെ പി :വളരെ സന്തോഷം ബിന്ദു ഈ വഴി വന്നതില്‍.
യൂസുഫ്പ:നന്ദി,വീണ്ടും കാണാം...

krishnakumar513 July 8, 2010 at 4:18 AM  

siya:ആ സിങ്കപ്പൂര്‍ കാഴ്ചകള്‍ ഇതുവരെ വന്നില്ലല്ലൊ?
പട്ടേപ്പാടം റാംജി :അഭിപ്രായം നല്‍കിയതിനും,പ്രോത്സാഹനത്തിനും വളരെ സന്തോഷം
sm sadique:നന്ദി,സാദിക് ഇനിയും കാണാം...
ബിലാത്തിപട്ടണം / BILATTHIPATTANAM.; വളരെ സന്തോഷം ഈ വഴി വന്നതില്‍.വീണ്ടും വരുമല്ലോ?

Faisal Alimuth July 8, 2010 at 10:38 PM  

കാഴ്ചകള്‍ മനോഹരം..!
പറഞ്ഞുതന്നത് അതിലും മനോഹരമായി...!!

Jishad Cronic July 12, 2010 at 3:51 AM  

ചിത്രങ്ങളെല്ലാം വളരെ സുന്ദരമാക്കിയിരിക്കുന്നു.

കാലചക്രം July 13, 2010 at 4:48 AM  

യാത്രകളെ സ്‌നേഹിക്കുന്നവര്‍ക്കൊപ്പം ഞാനും ചേരുന്നു...
ഇനി കാണാം ഈ കാഴ്ചകളിലൂടെ...
നന്ദി...ഈ കാണാക്കാഴ്ചകള്‍ക്ക്!!!

please go through
www.travelbird.in

chithrakaran:ചിത്രകാരന്‍ July 14, 2010 at 4:20 AM  

നല്ലൊരു യാത്ര വിവരണത്തിനും ചിത്രങ്ങള്‍ക്കും നന്ദി !!!

Anil cheleri kumaran July 14, 2010 at 7:50 AM  

സൂപ്പര്‍ പോസ്റ്റ്,,, വളരെ നന്ദി.

ഈ മലയന്‍ ടാപ്പിര്‍ മലയാളിയാണോ?

ബഷീർ July 14, 2010 at 10:00 PM  

ഈ ബ്ലോഗിൽ ഞാൻ ആദ്യമായാണേന്ന് തോന്നുന്നു. വന്നതിൽ ഒട്ടും നിരാശനായില്ല. മനോഹരമായ ചിത്രങ്ങളും അതിനൊത്ത വിവരണങ്ങളും. നല്ല ഒരു യാത്രാനുഭവം സമ്മനിച്ചതിനു വളരെ നന്ദി..

വീണ്ടും വരാം.

Anonymous July 14, 2010 at 11:43 PM  

nannittundu. ennalum aa kaduva kidakkunna vandeede owner evide poyo?

rafeeQ നടുവട്ടം July 15, 2010 at 2:01 AM  

വിവരണങ്ങളും ബ്ലോഗ്‌ ലേ ഔട്ടും ആകര്‍ഷകം. നന്നായിരിക്കുന്നു.. ഭാവുകങ്ങള്‍!

ramanika July 18, 2010 at 8:23 AM  

ചിത്രങ്ങളും വിവരണവും കലക്കി

കുസുമം ആര്‍ പുന്നപ്ര July 18, 2010 at 11:52 PM  

നല്ല വിവരണവും
നല്ല ഫോട്ടോയും

HAINA July 20, 2010 at 1:13 PM  

ഫോട്ടോ നന്നായിരിക്കുന്നു എനിക്ക് പോകാന്‍ പറ്റിയില്ലല്ലോ എന്നസങ്കടമാണ്

jyo.mds July 23, 2010 at 5:05 AM  

വളരെ നന്നായിരിക്കുന്നു ഫോട്ടോകളും വിവരണവും-കുട്ടികള്‍ക്ക് നല്ല ഉല്ലാസകരമായ സ്ഥലം തന്നെ.

mayflowers July 29, 2010 at 10:28 PM  

മലേഷ്യന്‍ കാഴ്ചകളും വിവരണവും മനോഹരം..

Naseef U Areacode July 31, 2010 at 3:04 AM  

ചിത്രങ്ങളും വിവരണവും "ഫമോസ" ആയിരിക്കുന്നല്ലോ...

ആനിമല്‍ സഫാരി ഫോട്ടോകള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു..

ആശംസകള്‍..

അരുണ്‍ കരിമുട്ടം August 29, 2010 at 12:35 AM  

ചിത്രങ്ങള്‍ മനോഹരം

നിരക്ഷരൻ September 11, 2011 at 9:51 PM  

കുരങ്ങനേയും പാമ്പിനേയുമൊക്കെ വെച്ച് പടം പിടിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷെ കടുവകളുടെ കൂടെയും പടം പിടിക്കാനുള്ള സെറ്റപ്പ് ഉണ്ടെന്ന് അറിയുന്നത് ഇപ്പോളാണ്. മലയൻ ടാപിറിന് ഒരു ആനയുടെ ഷേപ്പൊക്കെ ഉണ്ടല്ലോ ? മലേഷ്യയെപ്പറ്റി പറയുമ്പോൾ ലങ്കാവിക്ക് അപ്പുറത്തേക്ക് ഒന്നും കേട്ടിട്ടില്ല ഇതുവരെ. ഈ പരിചയപ്പെടുത്തലിന് നന്ദി.

Followers

ജാലകം
chintha.com

About Me

My photo
a travel enthusiast who enjoys humour

About This Blog

സഞ്ചാരത്തിനിടയിലെ ചില കാഴ്ചകള്‍;ചിത്രീകരണ മികവ് തുലോം കമ്മി .അത്ര മാത്രം

FEEDJIT Live Traffic Feed

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP